Post Category
കുട്ടനാട് മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഏപ്രിൽ 19-ന്
ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 106 കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഏപ്രിൽ 19 രാവിലെ 7.30 ന് ചമ്പക്കുളം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിഗുകൾക്കായി 17 കൗണ്ടറുകളും മോക്ക് പോളിംഗിനായി അഞ്ച് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. കൗണ്ടറുകളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ നിശ്ചിത സമയത്തിന് മുമ്പായി പാസുകൾ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറിൽ നിന്നും കൈപ്പറ്റേണ്ടത്താണെന്ന് 106 കുട്ടനാട് ലോക്സഭ മണ്ഡലം ഉപവരണാധികാരി അറിയിച്ചു.
date
- Log in to post comments