Post Category
ഓഡിയോ, വീഡിയോ ഡിസ്പ്ലേകൾക്ക് പ്രീ സർട്ടിഫിക്കേഷന് നിര്‍ബന്ധം
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്ന പൊതുനിരത്തിലെ ഓഡിയോ, വീഡിയോ ഡിസ്പ്ലേകൾക്ക് മീഡിയ സർട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) അംഗീകാരം നിർബന്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ല കളക്ടറുമായ അലക്സ് വർഗീസ് അറിയിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പരസ്യ വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുനിരത്തിലെ ഫ്ളക്സ് ഹോർഡിങ്സ്, ലഘുലേഖകൾ, വാൾപേപ്പറുകൾ എന്നിവയ്ക്ക് പ്രീ സർട്ടിഫിക്കേഷന് ആവശ്യമില്ല. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും മാതൃക പെരുമാറ്റചട്ടവും പാലിച്ചിരിക്കണം. ഇലക്ട്രോണിക് രൂപത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പ്രീ സര്ട്ടിഫിക്കേഷന് ആവശ്യമാണ്.
date
- Log in to post comments