Post Category
പ്രമാണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏകജാലക ക്യാമ്പ്
പ്രളയക്കെടുതിയോടനുബന്ധിച്ച് വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍, കാര്‍ഡുകള്‍, പ്രമാണങ്ങള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നല്‍കുന്നതിന് കോഴഞ്ചേരി താലൂക്കുതല ഏകജാലക ക്യാമ്പ് ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മുതല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രേഖകള്‍ നഷ്ടപ്പെട്ട, കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ളവര്‍ രണ്ടിന് മുമ്പ് താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
(പിഎന്‍പി 3049/18)
date
- Log in to post comments