Skip to main content

പദ്ധതി ലൈഫാണോ,  പണിക്കാവശ്യമായ കട്ടകൾ  പഞ്ചായത്ത് നൽകും

ആലപ്പുഴ: ലൈഫ് മിഷന് ലൈഫ് നൽകുകയാണ് കായംകുളം മണ്ഡലത്തിലെ പത്തിയൂർ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിൽ ലൈഫ് പദ്ധതി പ്രകാരം നിർമാണത്തിലിരിക്കുന്ന വീടുകൾക്ക് സൗജന്യമായി കട്ട നിർമിച്ചുനൽകുകയാണ് പഞ്ചായത്ത് ഭരണ സമിതി. പാവപ്പെട്ടവരുടെ വീടെന്ന വലിയ സ്വപ്‌നത്തിന് പഞ്ചായത്ത് നൽകുന്ന കുഞ്ഞുസമ്മാനമാണിതെന്ന്  പ്രസിഡന്റ് വി. പ്രഭാകരൻ പറയുന്നു. പൊതുവിപണിയിൽ ഒരു കട്ടയ്ക്ക് 15 മുതൽ 20  രൂപ വരെയുള്ളപ്പോൾ അത് സൗജന്യമായി നിർമിച്ചുനൽകാനൊരുങ്ങുകയാണ് പഞ്ചായത്ത.്  ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരമാണ് വീടുകൾക്കാവശ്യമുള്ള കട്ടകൾ പഞ്ചായത്ത് നിർമ്മിക്കുന്നത്. ഈ പദ്ധതി പ്രകാരം 1500 കട്ടകളാണ് ഒരു വീട്ടിലേക്ക് നിർമ്മാണാവശ്യത്തിനായി നൽകുന്നത്. 160ഓളം കുടുംബത്തിനാണ് പഞ്ചായത്ത് ഇത്തരത്തിൽ കട്ട നിർമിച്ചുനൽകുന്നത്.ആദ്യ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. 

 

  വീടുപണിയാനുള്ള  കട്ട നൽകുന്നതിനോടൊപ്പം ഇതുവഴി പഞ്ചായത്തിലെ തൊഴിൽ രഹിതർക്ക്  കട്ട നിർമാണം തൊഴിൽ മാർഗവുമാക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.്  കട്ടകളുടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ പഞ്ചായത്തിൽ അഞ്ച്് കട്ട നിർമ്മാണ യൂണിറ്റുകൾ കൂടി വരും ദിവസങ്ങളിൽ ആരംഭിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 90് തൊഴിൽ ദിനം ലഭിക്കുന്ന വിധത്തിലാണ് ഈ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുക.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിൽ തനത് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും പഞ്ചായത്ത് നൽകിയിരുന്നു.

 

sir

date