ടെലിവിഷൻ ജേണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ (ഒരു വർഷം) 2018 - 19 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവജനങ്ങൾക്ക് അപേക്ഷിക്കാം . അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം , ഇന്റേൺഷിപ് , പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
പ്രിൻറ് ജേർണലിസം ,ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ksg.ketlron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും .ക്ലാസ്സുകൾ സെപ്റ്റംബറിൽ ആരംഭിക്കും.
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഉഉ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 29 നകം സെന്ററിൽ ലഭിക്കണം . വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കൻഡ് ഫ്ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ , വിമൻസ് കോളജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങൾക്ക് ഫോൺ: 8137969292, 9746798082.
ഗവ. ഐ.ടി.ഐ മെഴുവേലി: ഫാഷൻ ടെക്നോളജിയിൽ ഒഴിവ്
ആലപ്പുഴ: ഇലവുംതിട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ആരംഭിച്ച ഫാഷൻ ടെക്നോളജി (ഒരു വർഷം) ട്രേഡിൽ ഒഴിവ് ഉണ്ട്. താൽപര്യമുള്ള എസ്.എസ്.എൽ.സി പാസായ വനിതകൾ അഡ്മിഷൻ ഫീസ്, റ്റി.സി, ആധാർ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 28നകം ഗവ.ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ഹാജരാകണം. പ്രവേശനം നേടുന്ന എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ലംപ്സംഗ്രാന്റും സ്റ്റൈപ്പന്റും, ജനറൽ വിഭാഗത്തിൽപ്പെടുന്ന പകുതി കുട്ടികൾക്ക് സ്റ്റൈപ്പന്റും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0468-2259952.
- Log in to post comments