Post Category
തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചു
ആലപ്പുഴ: മുതുകുളം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി യുവതി യുവാക്കൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. 2017-18 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി പ്രകാരമാണ് കെട്ടിടം നിർമ്മിച്ചത്. പതിനഞ്ച് ലക്ഷം രൂപയാണ് അടങ്കൽ തുക. മുതുകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ബി.എസ്. സുജിത്ത് ലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിൻ സി. ബാബു മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, ബി. വേണുപ്രസാദ്, ഡി. സുജാത, എം. രാമചന്ദ്ര കുറുപ്പ്, എം. സുകുമാരൻ, മീര ഭായി, ഷേർലി മോഹൻ, രമാദേവി, ഷാലി സന്തോഷ്, സ്റ്റാർളി എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments