Skip to main content

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

ജില്ലയിലെ എല്ലാ വകുപ്പുകളും എല്ലാ മാസവും ഇന്റേണല്‍ വിജിലന്‍സ് മീറ്റിംഗ് നടത്തി വിജിലന്‍സിന്റ ഫയലില്‍ വരുന്ന പരാതികളില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മുഖേന നടപ്പിലാക്കുന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. വിജിലന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്ക്കരണ ക്ലാസ്സുകള്‍ ഊര്‍ജ്ജിതമാക്കണം. വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാണെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ കളക്ടറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി കെ.സി സേതു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ യോഗത്തില്‍ ലഭിച്ച പരാതികളില്‍ മറുപടി നല്‍കി. പൊതുജനങ്ങളില്‍ നിന്ന് നാല് പരാതികള്‍ ലഭിച്ചു. പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ടി. മുരളി, തൃശ്ശൂര്‍ സിറ്റി എസിപി സ്‌പെഷ്യല്‍ ബ്രാഞ്ച് കെ.എ തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date