Skip to main content

അതിഥി അധ്യാപക നിയമനം

കോക്കൂര്‍ ഗവ.ടെക്നിക്കൽ ഹൈസ്കൂളില്‍ എച്ച്.എസ്.എ സോഷ്യൽ സയൻസ്, ഡ്രാഫ്റ്റ്‍സ്മാൻ ഗ്രേഡ് - രണ്ട് , ട്രേഡ്‌സ്മാൻ (ഫിറ്റിങ്) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്.എസ്.എ സോഷ്യൽ സയൻസ്  വിഭാഗത്തിൽ രണ്ടും  മറ്റുള്ളവയിൽ ഓരോ ഒഴിവും വീതമണുള്ളത്. യോഗ്യതകള്‍: എച്ച്.എസ്.എ- ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്,  കെ.ടെറ്റ് ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് – മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ, ട്രേഡ്സ്മാൻ (ഫിറ്റിങ്)-  ഐ.ടി.ഐ ഫിറ്റര്‍.  എച്ച്.എസ്.എ സോഷ്യൽ സയൻസ് വിഭാഗത്തിലെ അഭിമുഖം മെയ്‌ 28 ന് രാവിലെ 10 നും ഡ്രാഫ്റ്റ്സ്മാന്‍- രണ്ട് വിഭാഗത്തിലെ അഭിമുഖം മെയ് 29 രാവിലെ 10 നും  -‌ട്രേഡ്സ്മാൻ (ഫിറ്റിങ്) വിഭാഗത്തിലേക്കുള്ള അഭിമുഖം മെയ് 29 ന് ഉച്ചയ്ക്ക് ഒരു മണിക്കും സ്കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2651971, 9400006487.

date