ബീറ്റ് ഫോറസ്റ്റ് ഓഫിസർ: കായികക്ഷമതാ പരീക്ഷ 23 മുതല്‍
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 027/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എന്‍.സി.എ-വിശ്വകര്‍മ, കാറ്റഗറി നമ്പര്‍: 305/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസർ (തസ്തികമാറ്റം വഴി, കാറ്റഗറി നമ്പര്‍: 029/2022) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മെയ് 23 മുതൽ വിവിധ ജില്ലകളിൽ വെച്ച് നടത്തുന്നതാണെന്ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ് സഹിതം അനുവദിക്കപ്പെട്ട കേന്ദ്രത്തിൽ നിർദിഷ്ഠ തിയ്യതിയിലും സമയത്തും ആവശ്യമായ രേഖകള്‍ സഹിതം ഹാജരാവണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങൾ ധരിച്ച ഉദ്യോഗാർഥികളെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
- Log in to post comments