Skip to main content

മഴ ശക്തിപ്പെടുന്നു, മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാം

 

ആലപ്പുഴ: മഴക്കാലം നേരത്തെ തന്നെ ആരംഭിക്കുന്ന സാഹചര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു.  മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ജലസ്രോതസ്സുകൾ മലിനമാകാം. ശുചിത്വക്കുറവ് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്,വയറിളക്കം എന്നീ ജലജന്യ രോഗങ്ങൾക്ക് കാരണമാകാം.
കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. കഴിവതും ചൂടോടെ കഴിക്കുക.പഴകിയ ഭക്ഷണം കഴിക്കരുത്.
ക്യാമ്പുകളിൽ താമസിക്കുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

date