Skip to main content

എലിപ്പനിക്കെതിരെ മുൻകരുതൽ എടുക്കണം

 

ആലപ്പുഴ: മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനിയുടെ രോഗാണുക്കളുണ്ടാകും.
ശരീരത്തിലെ നേർത്ത സ്തരങ്ങളിലൂടെയും ചെറിയ മുറിവുകളിലൂടെയും ഇവ ശരീരത്തിൽ കയറി എലിപ്പനി ഉണ്ടാക്കും.അതിനാൽ മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്നവർ ഗംബൂട്ട് , കൈയ്യുറ എന്നിവ ധരിക്കുക.
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക.
മഴയത്ത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാറുണ്ട്. നടവഴികളിലും മറ്റും വെള്ളക്കെട്ട് ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്നവർക്കും എലിപ്പനി പിടിപെടാൻ സാധ്യതയേറെയായതിനാൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.
എച്ച് 1 എൻ 1 പോലെയുള്ള പകർച്ചപ്പനി തടയാൻ  കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക. മാസ്‌ക് ധരിക്കുന്നതു നല്ലതാണ്. പനിയുള്ളവരും, ആശുപത്രിയിലും പൊതു ഇടങ്ങളിലും പോകുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.
പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ചികിത്സ തേടുക.  സ്വയം ചികിത്സ തേടാതെ ഡോക്ടറെ കാണുക.

date