Skip to main content

ഫിഷർമെന്റ്‌സ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിൽ  നിർബന്ധമായും രജിസ്റ്റർ ചെയ്യണം

 

-ഫിംസിൽ രജിസ്റ്റർ ചെയ്യാൻ പ്രത്യേക ക്യാമ്പുകൾ

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും വിതരണം ചെയ്യുന്ന പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകണമെങ്കിൽ മത്സ്യവകുപ്പിന്റെ 'ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (ഫിംസ്)' -ൽ ഉൾപ്പെടേണ്ടതുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളളവരും, ഇപ്പോൾ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവരുമായ വളരെയധികം ആളുകൾ 'FIMS' ൽ ഉൾപ്പെടാനുളളതായി കാണുന്നുണ്ട്. ഇതിൽ ഉൾപ്പെടാതെയിരുന്നാൽ പെൻഷൻ, മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകേണ്ട അപകടമരണ ഇൻഷ്വറൻസ് ഉൾപ്പെടയുളള യാതൊരു ആനുകൂല്യങ്ങളും കിട്ടുന്നതല്ല. ആയതിനാൽ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള എല്ലാവരും ഫിംസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ഫിംസ് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 'FIMS'-ൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആളുകൾ രജിസ്റ്റർ ചെയ്യുന്നതിനായി അംഗത്വ ബുക്ക്/ പെൻഷൻ ബുക്കിന്റെ ആവശ്യമായ പേജുകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ വ്യക്തമായി വായിക്കാൻ കഴിയത്തക്ക വിധമുള്ള പകർപ്പുകൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിലോ പ്രത്യേക ക്യാമ്പുകളിലോ എത്തിക്കേണ്ടതാണ്.

date