Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം തുടരുന്നു

ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുകയാണ്. ഇന്നലെ വരെ 5.7 കോടി രൂപയാണ് ഇതിലേക്ക് ലഭിച്ചിട്ടുള്ളത്. വ്യക്തികളും സന്നദ്ധസംഘടനകളും മത-സാമുദായിക-സാംസ്‌കാരിക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ സംഭാവന നല്‍കുന്നുണ്ട്.
കോട്ടാങ്ങല്‍ അല്‍ഹിന്ദ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും        സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്ന് സമാഹരിച്ച 68500 രൂപയുെട ചെക്ക് സ്‌കൂള്‍ മാനേജര്‍ കെ.പി അസീസ് റാവുത്തര്‍ പള്ളിക്കശ്ശേരില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പ്രിന്‍സിപ്പല്‍ എം.എം. റഷീദ, ഒ.എം. അഹമ്മദ്ഖാന്‍, കൊച്ചുമോന്‍ വടക്കേല്‍, വി.കെ. അന്‍സാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
ചുട്ടിപ്പാറ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 10000 രൂപയുടെ ചെക്ക് കളക്ടര്‍ പി.ബി നൂഹിന് കോളജ് പ്രിന്‍സിപ്പല്‍ പീറ്റര്‍ വര്‍ഗീസ് കൈമാറി. സീനിയര്‍ സ്റ്റാഫ് മെമ്പര്‍ റിനോയ് ബാബു, കോളജ് ചെയര്‍മാന്‍ അമല്‍ സുലൈമന്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മുന്‍ ലീഡ് ബാങ്ക് മാനേജര്‍ മുകുന്ദന്‍നായരും അദ്ദേഹത്തിന്റെ ഭാര്യയും കൃഷി ഓഫീസറുമായിരുന്ന തുളസിയമ്മയും ചേര്‍ന്ന് ഇരുവരുടേയും ഒരു മാസത്തെ പെന്‍ഷന്‍ തുകയടങ്ങിയ 50000 രൂപയുടെ ചെക്ക് കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ സന്നിഹിതനായിരുന്നു.                            (പിഎന്‍പി 3068/18)

date