Skip to main content

മഹാരാജാസ് കോളേജിൽ  വിവിധ കോഴ്സുകളിലേക്ക്  അപേക്ഷിക്കാം 

 

എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 7 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 16 വരെയും അപേക്ഷിക്കാം. സർക്കാരിനു കീഴിലെ ഏക ഓട്ടോണമസ് കോളേജ് ആയ മഹാരാജാസിലെ  വിവിധ നാലുവർഷം ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശത്തിനുള്ള അപേക്ഷകൾ ജൂൺ 7 വരെ സമർപ്പിക്കാം. ബിരുദാനന്തരബിരുദ പ്രോഗ്രാമിനു ജൂൺ മൂന്ന് മുതൽ ജൂൺ 15 വരെ അപേക്ഷിക്കാം. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.  ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം https://maharajasonline.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങളും വിശദമായ പ്രോസ്പെക്ടസും കോളേജ് വെബ്സൈറ്റായ https://maharajas.ac.in ലഭ്യമാണ്

date