Skip to main content

മഹാരാജാസ് കോളേജില്‍  അതിഥി അധ്യാപക ഒഴിവ്

 

 എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
 യോഗ്യത: ആര്‍ക്കിയോളജി ആന്റ മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. പി എച്ച് ഡി , നെറ്റ് മുന്‍ഗണന. പ്രവര്‍ത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ള എറണാകുളം വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ( ഒരു സെറ്റ് കോപ്പികള്‍ സഹിതം) ജൂണ്‍ ആറിന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.maharajas.ac.in  എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0484 2352838

date