Skip to main content

ലോക പുകയില വിരുദ്ധ ദിനാചരണം: *ടുബാക്കോ സെസ്സേഷൻ ക്ലിനിക്കുകൾ തുടങ്ങി

 

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുകയില ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ഈ ദുശ്ശീലം ഉപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ ജനങ്ങളി തലത്തിക്കുന്നതിനു മായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 
ലോക പുകയില വിരുദ്ധ  ദിനാചരണം ജില്ലാതല പരിപാടിയും ടൊബാക്കോ സെസ്സേഷൻ സെൻററും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ദന്തരോഗചികിത്സാ വിഭാഗതൊടാനുബന്ധിച്ചു ടുബാക്കോ സെസ്സേഷൻ കൗൺസിലിങ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്

എല്ലാവർഷവും മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില കമ്പനികളുടെ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. ലോകത്ത് പുകയില ഉപയോഗവും പുകവലിയും മൂലം ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും കാൻസർ പോലുള്ള മാരകരോഗങ്ങളും വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ പുകവലിക്കെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ ശ്വാസ് ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിലൂടെ ചികിത്സയും ബോധവൽക്കരണവും നൽകിവരുന്നുണ്ട്. 

അഡീഷണൽ ഡിഎംഒ ഡോ. കെ. ആർ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സവിത വിഷയാവതരണം നടത്തി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആരതി കൃഷ്ണൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ  സി. എം. ശ്രീജ
എന്നിവർ സംസാരിച്ചു. തമ്മനം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാറും പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി.

date