Skip to main content

*കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി സിറ്റിംഗ്*

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്ന് ജൂണ്‍ 10-ന് വാരപ്പെട്ടി, 13-ന് ആയവന, 20-ന് ഏഴീക്കര, 24-ന് മലയാറ്റൂര്‍, 27-ന് പൈങ്ങോട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിംഗ് നടത്തുന്നു.     അംശദായം അടയ്ക്കുവാന്‍ അംഗത്തിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കരുതേണ്ടതും പുതിയ അംഗത്വം എടുക്കേണ്ടവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

date