Skip to main content

*ലോക ഭക്ഷ്യസുരക്ഷാ ദിനാചരണം*

 

ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോടെനുബന്ധിച്ച് എറണാകുളം കെ.എച്ച്.ആര്‍.എ ഹാളില്‍ നടന്ന പരിപാടി ടി.ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. വിതരണ വിപണന മേഖലയിലെ കെ.എച്ച്.ആര്‍.എ, ബേക്കേഴ്‌സ് അസോസിയേഷന്‍, എ.കെ.സി. എന്നിവയിലെ ഭാരവാഹികള്‍ സംസാരിച്ചു. 

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫുഡ് സയന്‍സ് ആന്റ് എഎംപി; ടെക്‌നോളജിയിലെ അസിസ്റ്റന്റ്  പ്രൊഫസര്‍ ബിന്‍സ് കെ തോമസിന്റെ നേതൃത്വത്തില്‍ 'പ്രിപ്പയര്‍ ഫോര്‍ ദി എക്‌സ്‌പെക്റ്റഡ് ' എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും, വിദ്യാര്‍ഥികളും,  സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സെന്റ് തെരേസസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.

date