Skip to main content

കയര്‍ പരിശീലന അധ്യയന കോഴ്സ്

 

കയര്‍ ബോര്‍ഡിന്റെ കീഴില്‍ ആലപ്പുഴ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ ഇനി പറയുന്ന അധ്യയന പദ്ധതിക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്‍ എസ് ക്യൂ എഫ് ലെവല്‍  -3 (6 മാസം+ 1 മാസം ഇന്റേണ്‍ഷിപ്പ്). യോഗ്യത: അപേക്ഷകര്‍ സാക്ഷരതയുളളവരായിരിക്കണം. കയര്‍ വ്യവസായ നിയമം 1958 (ആര്‍ ആന്റ് എല്‍) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങളില്‍ നിന്നോ സ്‌പോണ്‍സര്‍ ചെയ്തിട്ടുളള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ 18 നും 50 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ (മൂവായിരം രൂപ) സ്‌റ്റൈപന്‍ഡ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ജൂലൈ 1- മുതല്‍ ആരംഭിക്കും. ആകെ സീറ്റില്‍ 20 ശതമാനം ഒഴിവുകള്‍ പട്ടികജാതി പട്ടികവര്‍ഗ അപേക്ഷകര്‍ക്ക് നീക്കിവെച്ചിട്ടുള്ളതാണ്. പരിശീലന കാലയളവില്‍ വനിതകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കും. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ അലവന്‍സായി പ്രതിമാസം 500  രൂപ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും.

അപേക്ഷാഫാറം കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. കൂടാതെ കയര്‍ ബോര്‍ഡിന്റെ വെബ് സൈററായ www.coirboard.gov.in ലും ലഭ്യമാണ്. അപേക്ഷകള്‍ ജൂണ്‍ 21 ന് മുമ്പായി അസിസ്ററന്റ് ഡയറക്ടര്‍ കയര്‍ ബോര്‍ഡ് ദേശീയ കയര്‍പരിശീലന കേന്ദ്രം ( ഭാരതസര്‍ക്കാര്‍), കലവൂര്‍ പി.ഒ, ആലപ്പുഴ ഫോണ്‍: 0477- 2258067.ഇ-മെയില്‍ adnctdc@gmail.com, വിലാസത്തില്‍ ലഭിക്കണം. 

date