Post Category
മുതിര്‍ന്ന പൗരന്മാര്ക്കെതിരായ അതിക്രമം തടയാന്‍ ബോധവല്‍ക്കരണ പരിപാടികള്‍
മുതിര്‍ന്ന പൗരന്മാര്ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ജൂണ്‍ 15ന് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ ബോധവല്‍ക്കണ പരിപാടികള്‍ സംഘടിപ്പിക്കും. കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിതാ കോളേജിലാണ് പരിപാടി. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പദ്ധതികളും നിയമങ്ങളും സംബന്ധിച്ച പോസ്റ്ററിന്റെ പ്രകാശനം, ലഘുലേഖ വിതരണം, ബോധവല്‍ക്കരണ ലഘുനാടകം, ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. രാവിലെ 9.30ന് ആരംഭിക്കും.
ജില്ലാ ഭരണകൂടം, സാമൂഹ്യ സുരക്ഷാ മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments