Skip to main content

വേള്‍ഡ് റാബിസ് ഡേ - പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

വേള്‍ഡ് റാബിസ് ഡേ യോടനുബന്ധിച്ച് നടത്തുന്ന ബോധവല്‍ക്കരണത്തിനും പേ വിഷ പ്രതിരോധ കുത്തിവെപ്പിനും തുടക്കമായി. മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ എ.ബി.സി.പദ്ധതി നടപ്പാക്കുന്ന ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍ നാഷനലിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പ്രളയ ബാധിത മേഖലകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 കരുളായി നെടുങ്കയം റെയിന്‍ഫോറസ്റ്റിനടുത്തുള്ള മുണ്ടക്കടവ് കാട്ടു നായ്ക്ക കോളനിയില്‍ ഇന്നലെ നടന്ന ക്യാമ്പില്‍ പ്രതിരോധ കുത്തിവെപ്പില്‍ 59 നായകള്‍ക്ക് കുത്തിവെപ്പ് എടുത്തു. ചടങ്ങ് കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷരീഫ, അംഗങ്ങളായ മനോജ്, മിനി, ഉഷ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ഡോ.എ.ആര്‍.ഷാലി, ഡോ.ഷൗക്കത്തലി വടക്കുമ്പാടം, എച്ച്.എസ്. ഐ യിലെ ഡോ.ശിവേന്ദ്ര പ്രതാപ്, കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് ഓഫീസര്‍ സാലി വര്‍മ്മ, സന്തോഷ് കുമാര്‍, രവിദാസ്, നരേഷ് കുമാര്‍, രോഹിത് ബാവര്‍, രാഗേഷ് റോഷന്‍, റോബര്‍ട്ട് ടിഗ്ഗ എന്നിവര്‍ നേതൃത്വം നല്‍കി. ഇതോടൊപ്പം നായകള്‍ക്കുള്ള സൗജന്യ ആരോഗ്യ ചികില്‍സാ കിറ്റും വിതരണം ചെയ്തു. ചെള്ള് വരാതിരിക്കാനുള്ള സ്‌പ്രേ, മള്‍ട്ടി വാക്‌സിന്‍ ഗുളിക, ഡോഗ് കോളര്‍ ഉള്‍പ്പെടെയുള്ള കിറ്റാണ് വിതരണം ചെയ്തത്.
ലോക റാബിസ് ഡേയായ ഇന്ന് നെടുങ്കയം കോളനിയില്‍ ക്യാമ്പ് നടക്കും. നായകളുമായി എത്തുന്ന ആര്‍ക്കും സൗജന്യ കുത്തിവെപ്പ് ലഭ്യമാക്കും. തുടര്‍ന്നു കരുളായി പഞ്ചായത്ത് കേന്ദ്രമാക്കി നിലമ്പൂര്‍ മേഖലയിലെ തെരുവ് നായകളുടെ വന്ദ്യംകരണവും പേ വിഷ പ്രതിരോധ കുത്തിവെപ്പും നടത്തും.

 

date