തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ വിവരാവകാശ ക്ലബ് ആരംഭിക്കുന്നു
വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനവും സൗജന്യ ഏകദിന ശില്പശാലയും ഇന്ന്
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി സഹകരിച്ച് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കൊമേഴ്സ് വിഭാഗം വിവരാവകാശ ക്ലബ് ആരംഭിക്കുന്നു. വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനവും സൗജന്യ ഏകദിന ശില്പശാലയും ബുധനാഴ്ച(ജൂണ്‍ 19) രാവിലെ 10ന് നടക്കും.
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ.ഹക്കിം മുഖ്യാതിഥിയായിരിക്കും. വിവരാവകാശ പ്രവര്‍ത്തകനും ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന് പ്രസിഡന്റുമായ അഡ്വ.ഡി.ബി.ബിനു മുഖ്യ പ്രഭാഷണം നടത്തും. സുപ്രീം കോടതി അഭിഭാഷകന് അഡ്വ. ജോസ് എബ്രഹാമും, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ അനില്‍ ഫിലിപ്പ് സി.എം.ഐ. തുടങ്ങിയവര്‍ സന്നിഹിതരാകും.
വിവരാവകാശ നിയമത്തെക്കുറിച്ച് പഠിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. ക്ലബ് കോ ഓഡിനേറ്റര്‍ സാനിയ ഷാജിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- Log in to post comments