Skip to main content

ഗസ്റ്റ് അദ്ധ്യാപക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിനോട് അനുബന്ധിച്ചുളള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക്‌പ്ലേയ്‌സ് സ്‌ക്കില്‍ വിഷയത്തില്‍ അദ്ധ്യാപക ഒഴിവുണ്ട്. ഹയര്‍സെക്കണ്ടറി അദ്ധ്യാപക തസ്തികയ്ക്ക് തുല്യമായ യോഗ്യത ഉളളവര്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10ന് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.  

                                      (കെ.ഐ.ഒ.പി.ആര്‍-2116/18)

date