Skip to main content
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം ഓവറോള്‍ കിരീടം ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ പി.കൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങുന്നു.

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കിരീടം:  വിജയികള്‍ക്ക് ജില്ലയുടെ ആദരം

 

    കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തിയ വിജയികളേയും ജില്ലാ വിദ്യാഭ്യാസ വകുപ്പിനേയും ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു അനുമോദിച്ചു. ജില്ലാ കലക്റ്ററുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ പി.കൃഷ്ണനില്‍ നിന്നും ഓവറോള്‍ കപ്പ് ഏറ്റുവാങ്ങി. എ.ഡി.എം. എസ്.വിജയന്‍, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് എം.ആര്‍. രോഹിണി, അകൗണ്ട്സ് ഓഫീസര്‍ യു.സായ്ഗിരി സെയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
     പ്രവൃത്തി പരിചയമേളയില്‍ 45884 പോയിന്‍റോടെ ഒന്നാംസ്ഥാനവും സാമൂഹിക ശാസ്ത്രമേളയില്‍ 164 പോയിന്‍റോടെ മൂന്നാം സ്ഥാനവും ഗണിത ശാസ്ത്രമേളയില്‍ 296 പോയിന്‍റോടെ നാലാം സ്ഥാനവും ഐ.റ്റി.മേളയില്‍ 87 പോയിന്‍റോടെ ആറാം സ്ഥാനവും  ശാസ്ത്രമേളയില്‍ 155 പോയിന്‍റോടെ എട്ടാം സ്ഥാനവും നേടിയാണ് 46584 പോയിന്‍റോടെ ജില്ല ഓവറോള്‍ കിരീടം നേടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍. 714 വിദ്യാര്‍ഥികളാണ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. കഴിഞ്ഞ വര്‍ഷം ഷൊര്‍ണ്ണൂരില്‍ നടന്ന ശാസ്ത്രോത്സവത്തിലും ജില്ലയ്ക്കായിരുന്നു കിരീടം. 
    
 

date