Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ മേല്‍ക്കൂരയില്‍ പാത്തികളിലെ ഡാമേജായ റൂഫ് ഷീറ്റ് മാറ്റി പകരം പുതിയ ഷീറ്റ് ഉപയോഗിച്ച് ചോര്‍ച്ച പരിഹരിക്കുന്നതിന് പ്രവൃത്തിപരിചയമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ അഞ്ചിനു വൈകിട്ട് മൂന്നിനുളളില്‍ എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറിയില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ അന്നു തന്നെ വൈകിട്ട് നാലിന് അപ്പോള്‍ ഹാജരായിട്ടുള്ള ക്വട്ടേഷണറുകളുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കും. പ്രവൃത്തി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതും, ഫാക്ടറി മേധാവിയുടെ അനുമതിയോടു കൂടി ഫാക്ടറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരുത്താത്ത രീതിയില്‍ മേല്‍ പ്രവൃത്തി നിര്‍വ്വഹിക്കേണ്ട ഭാഗങ്ങള്‍ പരിശോധിക്കാം.
date
- Log in to post comments