Skip to main content

സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

വിമുക്തഭടന്മാരുടെ, 2023-24 അദ്ധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി / സിബിഎസ് സി/ഐസിഎസ്ഇ പരീക്ഷകളിലും പ്ലസ് ടു  പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും (സ്റ്റേറ്റ് സിലബസ്  (എസ് എസ് എല്‍ സി) - എല്ലാ വിഷയങ്ങള്ക്കും എ പ്ലസ്) ,സിബിഎസ് സി/ഐസിഎസ്ഇ  90 ശതമാനവും അതിനു മുകളിലും കരസ്ഥമാക്കിയ മക്കള്‍ക്കുള്ള സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹാരായിട്ടുള്ളവര്‍ https://serviceonline.gov.in/kerala ഓണ്‍ലൈന്‍ വഴി 2024 ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നം. 0484 2422239.

date