Post Category
മദ്രസാധ്യാപക ക്ഷേമനിധി: ഗുണഭോക്താക്കള്‍ മസ്റ്ററിങ് നടത്തണം
കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 25 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2966577, 9188230577.
date
- Log in to post comments