ഇപിഎഫ് പരാതി പരിഹാര പരിപാടി 27ന്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന 'നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി'ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ജൂണ്‍ 27ന് നടക്കും. പഴയങ്ങാടി എരിപുരത്തുള്ള എം സി ആര് ബി പി സി സി മെമ്മോറിയല്‍ ഹാള്‍, മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, കാസര്‍കോട് തൃക്കരിപ്പൂര്‍ രാജീ്വ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ്/ഇ എസ് ഐ അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0497 2712388.
- Log in to post comments