Post Category
കാലാവധി നീട്ടി
വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ മാർജിൻ മണി കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും, ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി വായ്പ കുടിശ്ശികത്തുക എഴുതിത്തള്ളുന്നതായിരിക്കും. വായ്പാ കുടിശ്ശികയുള്ള മറ്റു യൂണിറ്റുകൾക്ക് തിരിച്ചടവുകൾക്ക് ഇളവ് ലഭിക്കും. കുടിശ്ശികയുള്ള യൂണിറ്റുകൾ 2024 സെപ്റ്റംബർ 10ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസിലോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2326756, 9188127001.
പി.എൻ.എക്സ്. 2477/2024
date
- Log in to post comments