സർട്ടിഫിക്കറ്റ് പരിശോധന
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2022 ഒക്ടോബർ 12ന് വിജ്ഞാപനം ചെയ്ത് ഗുരുവായൂർ ദേവസ്വത്തിലെ നഴ്സിങ് അസിസ്റ്റന്റ് (വനിത) (കാറ്റഗറി നം. 18/2022) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ മൂന്നിന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മുതലും നഴ്സിങ് അസിസ്റ്റന്റ് (പുരുഷ) കാറ്റഗറി നം. 17/2022) തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടുമുതലും നടത്തും. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ തുടർന്നുള്ള തെഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റേയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റേയോ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ വിലാസത്തിലേക്ക് രജിസ്റ്റേഡ് കത്ത് മുഖേന നൽകിയിട്ടുണ്ട്.
പി.എൻ.എക്സ്. 2485/2024
- Log in to post comments