Post Category
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോഷിപ്പിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി ബോട്ടണി (ഒന്നാം ക്ലാസ്സ്) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫീല്‍ഡ് ബോട്ടണി, മെഡിസിനല്‍ പ്ലാന്റുകള്‍, സീഡ് സയന്‍സ് എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കമ്പ്യൂട്ടറില്‍ പ്രവര്‍ത്തന പരിജ്ഞാനം അഭികാമ്യം. പ്രായപരിധി 36 വയസ്സ്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും പ്രായത്തില്‍ ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28 ന് രാവിലെ 10 നകം തൃശൂര്‍ പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.
date
- Log in to post comments