താത്പര്യപത്രം ക്ഷണിച്ചു
സാങ്കേതിക മേഖലയിൽ അഭ്യസ്തവിദ്യരായ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട (ഒബിസി) ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, നൈപുണ്യ വികസനത്തിനുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമ്മാണ വിപണന സർവ്വീസ് രംഗം, ഹോട്ടൽ വ്യവസായ രംഗം, ലോജിസ്റ്റിക്സ് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനം നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന ‘’കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ‘’ (2024-25) പദ്ധതിയുമായി സഹകരിക്കുന്നതിനും, വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനും തയ്യാറുള്ള സ്വകാര്യ സംരംഭകരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും, താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15. അപേക്ഷാ ഫോമിന്റെ മാതൃക www.bcdd.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 0484 - 2983130
- Log in to post comments