Skip to main content

മിഠായി തെരുവില്‍ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു

പൈതൃക തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി മിഠായി തെരുവില്‍ എസ് കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് സമീപം പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ പോലീസ് കമ്മീഷണര്‍ കാളി രാജ് മഹേഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സി.എന്‍ അനിത, തഹസില്‍ദാര്‍ (എല്‍ ആര്‍) അനിതകുമാരി, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി.എം ടോമി,  എ.സി.പി കെ.പി അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date