Skip to main content

എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

 

എം.കെ. രാഘവന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് വിനിയോഗിച്ചത് 1541.45 രൂപ. എം.പിയ്ക്ക് അനുവദിച്ച് കിട്ടിയ 1750 ലക്ഷം രൂപയില്‍ നിന്നാണ് വിവിധ പദ്ധതികള്‍ക്കായി 1541.45 രൂപ ചെലവഴിച്ചത്. ആകെ 631 പ്രവൃത്തികളില്‍ 489 എണ്ണം ഇതിനകം പൂര്‍ത്തികരിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഫണ്ട് വിനിയോഗ പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ. ഷീല, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ. രാജന്‍ എന്നിവര്‍ പങ്കെടുത്തു. 

date