ദ്വൈശദാബ്ദി സ്മാരക കോടതി സമുച്ചയം ഉദ്ഘാടനം ഇന്ന്
ദ്വൈശദാബ്ദി സ്മാരക കോടതി സമുച്ചയം ഇന്ന് (സപ്തംബര്‍ 29)രാവിലെ 9 മണിക്ക് കേരളഹൈക്കോടതി ചീഫ്ജസ്റ്റിസ് ഋഷികേശ് റോയ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. ജില്ലയില്‍ കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ച് 200 വര്‍ഷം പിന്നിടുന്ന വേളയിലാണ് ജില്ലാകോടതി പരിസരത്ത് ദ്വൈശദാബ്ദി സ്മാരക കോടതി സമുച്ചയം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
9557 സ്‌ക്വയര്‍ വിസ്തൃതിയില്‍ അഞ്ചു നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലും അനുബന്ധ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ കുടുംബകോടതിയും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയും അനുബന്ധഓഫീസുകളുമാണ് പ്രവര്‍ത്തിക്കുക. രണ്ടാം നിലയില്‍ ഫോറസ്റ്റ് ട്രൈബ്യൂണല്‍സെക്കന്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയും ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയും അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കും. മൂന്നാം നിലയില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഏഴാം കോടതിയും വഖഫ് ട്രിബ്യൂണല്‍ മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് നാലാം കോടതിയും അനുബന്ധ ഓഫീസുകളും നാലാം നിലയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് കേസസ് റിലേറ്റിംഗ് ടു അട്രോസിറ്റീസ് ആന്റ് സെക്‌സ്വല്‍ വയലന്‍സ് ടുവാര്‍ഡ്‌സ് വുമണ്‍ ആന്റ് ചില്‍ഡ്രന്‍സ്, അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് അഞ്ചാം കോടതിയും അനുബന്ധ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുക. പോലീസ് ഔട്ട് പോസ്റ്റ് ,കോണ്‍ഫറന്‍സ് ഹാള്‍ ,ലൈബ്രറി, വെയ്റ്റിംഗ് ഏരിയ,ബാര്‍ അസോസ്സിയോഷന്‍ ഹാള്‍, അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക് റൂം,ഫീഡിംഗ് റൂം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്,പമ്പ് ഹൗസ്, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ സെന്‍ട്രല്‍ റൂം എന്നീ സൗകര്യങ്ങളും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
- Log in to post comments