Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രു പോളിടെക്‌നിക്‌സ് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലാപ്പറമ്പ് ഗവ. വനിത പോളിടെക്‌നിക് കോളേജിലും കുറ്റിക്കാട്ടൂര്‍, ഒളവണ്ണ, ചേളന്നൂര്‍, എന്നീ സെന്ററുകളിലും ഫുഡ് പ്രൊസസിംഗ് കോഴ്‌സുകള്‍ക്കും മൂടാടി ചാത്തമംഗലം, ഏറാമല (കെ.കെ.കെ.എം ഫൗണ്ടേഷന്‍ എന്‍.ജി.ഒ) മലാപ്പറമ്പ്, സെന്ററുകളില്‍ സോപ്പ് നിര്‍മ്മാണം, ചേളന്നൂര്‍ പഞ്ചായത്തില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്. 18 വയസ്സ് തികഞ്ഞ തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ ഒക്‌ടോബര്‍ മൂന്നിന് 11 മണിക്ക് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ - 0495-2370714, 8113060138.
date
- Log in to post comments