മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തു വരുന്ന അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍/ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട വികലാംഗജീവനക്കാര്ക്കും മേഖലയില്‍ ഏറ്റവും കൂടുതല്‍ വികലാംഗര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്ക്കുമായുളള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ വികലാംഗരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടാകൂ.
അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/ കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍, വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോ (പാസ്പോര്‍ട്ട് & ഫുള്‍സൈസ്) എന്നിവ ഒക്റ്റോബര്‍ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സി.ഡി.യില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കണം. ഫോണ്‍ - 0495-2371911. വെബ്സൈറ്റ് ംംം.ഷെറസലൃമഹമ.ഴീ്.ശി.
- Log in to post comments