Post Category
അറിയിപ്പ്
മണ്ണുത്തിയിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാരനായ പി ബി രാജീവ് അനധികൃതമായി ജോലിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വിശദീകരണം കേള്‍ക്കുന്നതിന് ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിട്ടില്ല. അനധികൃത ഹാജര്‍ തുടരുന്ന സാഹചര്യത്തില്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിനും രേഖാമൂലം വിശദീകരണം ലഭ്യമാക്കിയില്ല. ആയതിനാല്‍ 1960 ലെ കേരള സിവില്‍ സര്‍വീസ് (തരംതിരിവും നിയന്ത്രങ്ങളും അപ്പീലും ചട്ടങ്ങളും) പ്രകാരം ഈ നോട്ടീസ് പരസ്യപ്പെടുത്തി 15 ദിവസത്തില്‍ വിശദീകരണം ലഭിച്ചില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന അനുമാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. നിശ്ചിത കാലാവധിക്കുള്ളില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്നും കുറ്റാരോപണ പത്രിക വാങ്ങാമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments