Post Category
മരം ലേലം
തൃശ്ശൂര്‍ എം.ജി റോഡില്‍ ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണറുടെ കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന (തൃശ്ശൂര്‍ കോര്പ്പറേഷന് ട്രീ കമ്മിറ്റിയുടെ 2023 ഡിസംബര്‍ 29 ലെ യോഗ തീരുമാനപ്രകാരം മുറിച്ചുമാറ്റുന്നതിന് അനുവാദം ലഭിച്ചത്) 2 മദിരാശി മരങ്ങള്‍ ജൂലൈ 22 ന് രാവിലെ 11.30 ന് ലേലം ചെയ്യും. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശത്തിനായുള്ള ക്വട്ടേഷന്‍ ജൂലൈ 19 ന് വൈകീട്ട് 4 വരെ തൃശ്ശൂര്‍ ചെമ്പുക്കാവില്‍ എന്‍എച്ച് കോംപ്ലക്സ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷ അസി. കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 3 വരെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments