Skip to main content

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

 

ആലപ്പുഴ: ആലപ്പുഴ ജില്ല സപ്ലൈ ഓഫിസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ വലിയകുളം, ആലിശ്ശേരി, കളക്ടറേറ്റിനു സമീപം, പുലയന്‍വഴി മേഖലയിലുള്ള പച്ചക്കറി മത്സ്യ/മാംസ വില്‍പനശാലകള്‍, ഹോട്ടല്‍, പലചരക്കു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ജില്ല കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷ്യ പൊതുവിതരണ, ഭക്ഷ്യ സുരക്ഷാ, ലീഗല്‍ മെട്രോളജി, റവന്യൂ, പോലീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പതിനേഴ്  സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.  

ലെസന്‍സ് പുതുക്കാത്തതും കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍പനയ്ക്കായി ഡിസ്പ്ലേ ചെയ്തതുമായ രണ്ട് കടകള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി.  വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന സമയത്ത് തന്നെ അത് പ്രദര്‍ശിപ്പിക്കാനുള്ള തുടര്‍നടപടികള്‍  സ്വീകരിച്ചു. പരിശോധനകള്‍ തുടര്‍ന്നും നടത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ലീഗല്‍  മെട്രോളജി  അസി. കണ്‍ട്രോളര്‍ യൂജില്‍ പാസില്‍, അമ്പലപ്പുഴ റവന്യൂ റിക്കവറി തഹസില്‍ദാര്‍ സിനിമോള്‍, ചേര്‍ത്തല  താലൂക്ക് സപ്ലൈ ഓഫീസര്‍ വി. സുരേഷ്, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം. ജിഷ രാജ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍  ഷാഹിന അബ്ദുളള  എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

date