Skip to main content

കർഷക കടാശ്വാസ കമ്മിഷൻ

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 11നാണ് സിറ്റിങ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.

രാവിലെ 9 മണിക്ക് സിറ്റിംഗ് ആരംഭിക്കും. ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് എത്തണം.

പി.എൻ.എക്സ്. 2822/2024

date