Skip to main content

യന്ത്രവത്കൃത ബോട്ട് :ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ ട്രോളിങ് നിരോധന കാലയളവിനു ശേഷം 2024 ജൂലൈ 31 അർദ്ധ രാത്രി മുതൽ 2025 ജൂൺ ഒൻപത് അർദ്ധ രാത്രി വരെ കടൽ പട്രോളിങിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 15 ഉച്ചയ്ക്ക് മൂന്നിന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 മണിയ്ക്ക് ഹാജരാകുന്ന ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2480335, 9496007035

date