Skip to main content

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷിക്കാം

കോട്ടയം: വനിതാ ശിശു വികസന മന്ത്രാലയം നടപ്പാക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കായികം, സാമൂഹിക സേവനം, ശാസ്ത്ര- സാങ്കേതികവിദ്യ, പരിസ്ഥിതി, കല-സാംസ്‌കാരികം, കണ്ടുപിടുത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യമുള്ള അഞ്ചു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് പുരസ്‌കാരത്തിനായി അപേക്ഷിക്കാം. അപേക്ഷ http://awards.gov.in എന്ന വെബ് പോർട്ടൽ മുഖേന ജൂലൈ 31 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2580548, 8281899464.

 

date