Skip to main content

ഐ.എൽ.ഡി.എമ്മിൽ ഒഴിവ്

        റവന്യൂ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.എൽ.ഡി.എം ന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, വിഷ്വൽ മീഡിയയിൽ ഇന്റേൺസിന്റെ തസ്തികകളിലെ  ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ തസ്തികയിലെ ഉയർന്ന പ്രായപരിധി 35 ഉം ഇന്റേൺഷിപ്പിന് 30 വയസ്സുമാണ്. വീഡിയോ എഡിറ്റർ നിയമനം ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ്. പ്രതിമാസം 20,065 രൂപ ശമ്പളം സൗജന്യ താമസ സൗകര്യം നൽകും. ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ, ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്, ഓൺലൈൻ എഡിറ്റിംഗ്, വീഡിയോ ഫൂട്ടേജിന്റെ അപ്‌ലോഡിങ്‌, ഡോക്യുമെന്ററികൾ തയ്യാറാക്കൽ, സോഷ്യൽമീഡിയയ്ക്കു വേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകൾ തയ്യാറാക്കൽ എന്നിവയാണ് ചുമതലകൾ. പ്ലസ് ടു, വീഡിയോ എഡിറ്റിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സും പാസായിരിക്കണം. ന്യൂസ് പോർട്ടൽ/ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ വാർത്താധിഷ്ഠിത വീഡിയോ തയ്യാറാക്കുന്നതിലും എഡിറ്റിംഗിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. വിഷ്വൽ മീഡിയയിൽ ഇന്റേൺഷിപ്പിന് ഒരു വർഷത്തേക്കാണ് നിയമനം. താമസം സൗജന്യമായിരിക്കും. മാസം 10,000 രൂപ വേതനം. പ്രായ പരിധി 30 വയസ്. പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. ഇ- മെയിൽildm.revenue@gmail.com അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 17. അഭിമുഖം, എഴുത്തുപരീക്ഷ ജൂലൈ 20. വെബ്സൈറ്റ്: https://ildm.kerala.gov.in/en .

പി.എൻ.എക്സ്. 2865/2024

date