Skip to main content

പട്ടയം ലഭ്യമാക്കുന്നതിനുള്ള സമഗ്ര വിവരശേഖരണം: ജൂലൈ 31 വരെ അപേക്ഷകൾ സമർപ്പിക്കാം

1977 ജനുവരി ഒന്നിന് മുമ്പായി കുടിയേറിയ വനഭൂമിയിൽ ഇതു വരെ പട്ടയം ലഭിക്കാത്ത കൈവശക്കാരുടെ സമഗ്ര വിവര ശേഖരണത്തിന്റെ ഭാഗമായുള്ള അപേക്ഷകള്‍ ജൂലൈ 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മലയോര മേഖലയിലെ വില്ലേജ് ഓഫീസുകൾ മുഖേനയാണ് വിവരശേഖരണം നടക്കുന്നത്.  മലയോര മേഖലയിയുള്ളവർ അതത് വില്ലേജ് ഓഫീസുകളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷ ഫാറവും കൂടുതൽ വിവരങ്ങളും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കും.

date