Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന പകൽ വീടുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ട്രാവലർ, ടൂറിസ്റ്റർ (17 സീറ്റർ, 2015 മുതലുള്ള മോഡൽ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ  ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.45ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.

 

date