Skip to main content

ലോക ജനസംഖ്യാ ദിനാചരണം: പൊതുസമ്മേളനവും ബോധവൽക്കരണവും

 

കോട്ടയം: ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് വ്യാഴം (ജൂലൈ 11) രാവിലെ 11.30 ന് രാമപുരം മാർ  അഗസ്റ്റിനോസ് കോളജിൽ പൊതുസമ്മേളനവും ബോധവൽക്കരണവും നടക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും.  ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷനായിരിക്കും. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മാത്തച്ചൻ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.00 മണിക്ക് ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ നടക്കും

date