Skip to main content

ഇ.എസ്.ഐ - പി.എഫ് സംയുക്ത അദാലത്ത് ജൂലൈ 29ന്

തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് ഈ മാസം 29 ന് നടക്കും. തൊടുപുഴ ഇ.എസ്‌.ഐ.സി ബ്രാഞ്ച് ഓഫീസിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികൾ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്ന വിലാസത്തിലും, പി എഫ് സംബന്ധിച്ച പരാതികൾ മൂന്നാർ പി. എഫ്. ഓഫീസിൽ അസിസ്റ്റൻറ് പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലും നേരിട്ടോ, തപാലിലോ, ജൂലൈ 25 നകം ലഭ്യമാക്കണം.
ഇ.എസ്.ഐ സംബന്ധമായ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലും, പി.എഫ്. സംബന്ധമായ പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലും അയയ്ക്കാം. ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി. എഫ്. നമ്പർ, യു.എ.എൻ, പി.പി.ഓ.നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ, എന്നിവ ബാധകമായത് ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:-
9497401056 / 8921247470 (ESIC), 9847731711 (PF).

date