Skip to main content

ജേണലിസം ബിരുദധാരികള്‍ക്ക് പി.ആര്‍.ഡിയില്‍ അവസരങ്ങള്‍ - മലപ്പുറം ജില്ലയില്‍ 9 ഒഴിവുകള്‍

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയില്‍ ഒരു സബ് എഡിറ്റര്‍, ഒരു കണ്ടന്റ് എഡിറ്റര്‍, ഏഴ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ ഒഴിവുകളുണ്ട്. പ്രതിമാസ വേതനം: സബ് എഡിറ്റര്‍- 21,780, കണ്ടന്റ് എഡിറ്റര്‍- 17,940, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്- 16,940.  careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20 നകം അപേക്ഷ നല്‍കണം.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. പ്ലസ്ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1 ന്). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദവിവരങ്ങള്‍ക്ക്: 0471- 2518637, 0483 2734387. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.inല്‍ ലഭ്യമാണ്.

date