Skip to main content

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പരിശീലനം

        കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽസാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി 2024 ജൂലൈ മാസം തിരുവനന്തപുരത്ത് ആരംഭിച്ചു. ടൈപ്പ്റൈറ്റിങ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽനോളജ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. 2024 ജൂലൈ ഒന്നിന് 18നും 27 വയസിനും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്സിൽ ചേരാം. ഈ കോഴ്സിലേക്ക് ഏതാനും ഒഴിവുകൾ ഉണ്ട്. പ്രസ്തുത കോഴ്സിൽ ചേരുവാൻ താത്പര്യമുള്ളവർ ഉടൻതന്നെ എസ്.എസ്.എൽ.സി, പ്ലസ് ടു, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, രണ്ട് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ, വോട്ടർ കാർഡ്/ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകളുടെ കോപ്പിസഹിതം ഈ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113/8304009409.

പി.എൻ.എക്സ്. 2966/2024

date